
ദില്ലി: തെരഞ്ഞെടുപ്പ് ഒരുക്കം ആലോചിക്കാൻ ബിജെപി പാർലമെൻറി ബോർഡ് യോഗം ഇന്നു വൈകിട്ട് ദില്ലിയിൽ ചേരും. പ്രധാന മന്ത്രി നരേന്ദ്ര മോദി യുടെ സാന്നിധ്യത്തിലാവും യോഗം. മഹാരാഷ്ട്ര , ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരത്തെയാക്കുമെന്ന ചർച്ചകൾക്കിടെയാണ് യോഗം. ഹരിയാനയിൽ സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്.
എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ. മുതിർന്ന നേതാക്കൾ മത്സരിക്കേണ്ടുതുണ്ടോ എന്ന ആലോചനയും യോഗത്തില്‍ നടന്നേക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പൊതു മാനണ്ഡവും ആലോചിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കമ്മീഷൻ തയാറെടുക്കുന്നതിന് തൊട്ടു മുൻപാണ് ബിജെപി പാർലമെൻററി ബോർഡ് യോഗം.