
കൊൽക്കത്ത: കൊൽക്കത്തയിൽ വച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കായി നാല് ട്രെയിനുകളിൽ ബിജെപി ആളെ ഇറക്കിയതായി റിപ്പോർട്ട്. നാല് ട്രെയിനുകൾക്കായി 53 ലക്ഷം രൂപ വാടക നൽകിയതായും റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ബംഗ്ലാ പത്രമായ ആനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത റാലിയിൽ ഝർഗ്രാം, ലാൽഗോള, പുരുലിയ, രാംപുർഘട്ട് എന്നിവിടങ്ങളിൽ നിന്നാണ് ആളെ ഇറക്കിയത്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വച്ചാണ് ബിജെപി റാലിയെ മോദി അഭിസംബോധന ചെയ്തത്. ബംഗാളിലെ മോദിയുടെ ആദ്യത്തെ തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയാണിത്.