
പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന താല്‍പര്യം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടിട്ടില്ല.
അതിനിടയിലാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ഇടതുമുന്നണി പിന്മാറണമെന്ന പരിഹാസവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്നത് അനുചിതമല്ലേയെന്ന ചോദ്യവും ഉയര്‍ത്തിയാണ് സുരേന്ദ്രന്‍റെ പരിഹാസം.
സീതാറാം യെച്ചൂരിയുടെ ഫോട്ടോ പങ്കുവച്ച് വയനാട്ടില്‍ പ്രചരണത്തിന് എത്തണമെന്ന് മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേന്ദ്രന്‍ പരിഹാസ രൂപേണ ആവശ്യപ്പെട്ടിട്ടുമുണ്ട്.