
വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളില്‍ കേരളത്തിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് പല സമയത്തായി ബിജെപി ലീഡ് ചെയ്തത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും ഒരു ഘട്ടത്തില്‍ മുന്നിലായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ പോലും ബിജെപിക്ക് ലീഡില്ല. അത് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥിതി.
എന്നാല്‍ നിയമസഭ തിരിച്ചുള്ള കണക്കെടുത്താല്‍ ബിജെപി ലീഡ് നിലനിര്‍ത്തുന്ന ആറ് മണ്ഡലങ്ങളുണ്ട്. കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളിലും പാലക്കാട്, അടൂര്‍, തൃശൂര്‍ നിയമസഭാ മണ്ഡലങ്ങളിലുമാണ് ബിജെപി നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. കെ സുരേന്ദ്രന്‍ മത്സരിക്കുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ പെടുന്നതാണ് അടൂര്‍ നിയമസഭാ മണ്ഡലം. തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.