തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് പിടിച്ച് നിന്നത് കേരളത്തിലും പഞ്ചാബിലും മാത്രം

By Web TeamFirst Published May 23, 2019, 12:01 PM IST
Highlights

പഞ്ചാബില്‍ ആറ് സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ കഴിഞ്ഞ തവണ രണ്ടു സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.104 സീറ്റുകളിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ വന്‍മുന്നേറ്റമാണ് കാഴ്ചവച്ചത്. 
 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം. കേരളത്തില്‍ 20ല്‍ 18 സീറ്റുകളിലും കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ആലപ്പുഴയും കാസര്‍കോടും മാത്രമാണ് നേരിയ ലീഡിലെങ്കിലും എല്‍.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നത്.

പഞ്ചാബില്‍ ആറ് സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ കഴിഞ്ഞ തവണ രണ്ടു സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.104 സീറ്റുകളിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വന്‍മുന്നേറ്റമാണ് കാഴ്ചവച്ചത്. 

എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിടുമോ എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. ശബരിമല വിഷയമാകാം കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ പറ്റിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആദ്യപക്ഷം. ഒപ്പം ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയെ കൈവിട്ടതും തിരിച്ചടിയായി.

click me!