കേരളത്തില്‍ ബിജെപിയുടെ വോട്ടുശതമാനം നേരിയ തോതില്‍ വര്‍ധിച്ചേക്കാമെന്ന് ആനത്തലവട്ടം

By Web TeamFirst Published May 20, 2019, 8:21 PM IST
Highlights

ഇടതുപക്ഷത്തിന് വോട്ട് ചെയ്താലും അത് കോണ്‍ഗ്രസിന് ഗുണം ചെയ്യും എന്ന പ്രചാരണവും ആളുകളെ നെഗറ്റീവായി സ്വാധീനിച്ചിരിക്കാം

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിയ തോതില്‍ വോട്ട് വര്‍ധനയുണ്ടാവുമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ബന്ദല്‍ സര്‍ക്കാര്‍ എന്ന ആശയത്തില്‍ വലിയ തോതില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചില്ലെന്നും ബിജെപിക്ക് ബന്ദലായി സ്ഥിരതയുള്ള സര്‍ക്കുണ്ടാക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ല എന്ന വികാരം ജനങ്ങളിലുണ്ടായിരുന്നുവെന്നും ആനത്തവലട്ടം പറഞ്ഞു. അതേസമയം ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറിയെന്ന വാദത്തെ ആനത്തലവട്ടം തള്ളി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അവലോകനം ചെയ്തു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍. 

ആനത്തലവട്ടത്തിന്‍റെ വാക്കുകള്‍....

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേരിയ തോതില്‍ വോട്ടുവര്‍ധനയുണ്ടായേക്കാം. അത് ശബരിമല വിഷയം കൊണ്ടല്ല  ദേശീയരാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. കേന്ദ്രത്തില്‍ ഒരു ഉറച്ച സര്‍ക്കാര്‍ വേണമെന്ന വികാരത്തോടെ ചില വിഭാഗം ആളുകള്‍ ചിലപ്പോള്‍ ബിജെപിക്ക് വോട്ട് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. ബന്ദല്‍ സര്‍ക്കാര്‍ എന്ന പ്രചാരണത്തോട് ആളുകള്‍ അത്ര പോസീറ്റിവായി പ്രതികരിച്ചിട്ടില്ല. ഒരു ഉറച്ച സര്‍ക്കാരുണ്ടാക്കാന്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ സാധിക്കില്ലെന്ന തോന്നല്‍ അവരിലുണ്ടായി.

പിന്നെയുള്ള ബന്ദല്‍ സാധ്യത ഇടതുപക്ഷമാണ്. കേരളത്തില്‍ ഒന്നാമത് ഇടതുപക്ഷമാണ്. എന്നാല്‍  ജനങ്ങളെ അണിനിരത്താന്‍ കരുത്തുണ്ടെങ്കിലും പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടാവുന്ന ശക്തിയാവാന്‍ ഇടതുപക്ഷത്തിന് സാധിക്കില്ല. ഇടതുപക്ഷത്തിന് വോട്ട് ചെയ്താലും അത് കോണ്‍ഗ്രസിന് ഗുണം ചെയ്യും എന്ന പ്രചാരണവും ആളുകളെ നെഗറ്റീവായി സ്വാധീനിച്ചിരിക്കാം. ഇങ്ങനെയെല്ലാം വരുമ്പോള്‍ കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ ബിജെപി വോട്ട് ചെയ്തിരിക്കാം. 
 

click me!