മുസ്‌ലിങ്ങള്‍ പാല് തരാത്ത പശുക്കളെന്ന് ബിജെപി എംഎല്‍എ

Published : May 04, 2019, 09:00 AM ISTUpdated : May 04, 2019, 09:41 AM IST
മുസ്‌ലിങ്ങള്‍ പാല് തരാത്ത പശുക്കളെന്ന് ബിജെപി എംഎല്‍എ

Synopsis

അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബത്ര സെെക്കിയ പ്രശാന്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശീകരണവുമായി പ്രശാന്ത രംഗത്ത് വന്നു

ദിസ്പുര്‍: രാജ്യത്തെ മുസ്‌ലിങ്ങള്‍ അവഹേളിക്കുന്ന പ്രസ്താവനയുമായി ബിജെപി അസം എംഎല്‍എ. പാല് തരാത്ത പശുക്കളാണ് മുസ്‌ലിങ്ങളെന്ന് ബിജെപി എംഎല്‍എ അസമിലെ ദിബ്റുഗര്‍ഹ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാന്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ മുസ്‌ലിങ്ങള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അവഹേളിക്കുന്ന പരമാര്‍ശമുണ്ടായത്.

പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നും പ്രശാന്ത ചോദിച്ചു. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബത്ര സെെക്കിയ പ്രശാന്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

എന്നാല്‍, പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശീകരണവുമായി പ്രശാന്ത രംഗത്ത് വന്നു. മുസ്‌ലിങ്ങളോടെ വോട്ട് ചോദിക്കുന്നതില്‍ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രശാന്ത പറഞ്ഞു. 90 ശതമാനം മുസ്‌ലിങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ല.

അപ്പോള്‍ അസമിലെ ഒരു പഴഞ്ചൊല്ല് പറഞ്ഞു. പാല് തരാത്ത പശുവിനെ എന്തിന് തീറ്റ കൊടുക്കുന്നുവെന്ന്. അല്ലാതെ മുസ്‌ലിങ്ങളെ ഒരിക്കലും പശുവെന്ന് വിളിച്ചിട്ടില്ല. അവരോട് വോട്ട് ചോദിക്കുന്നതില്‍ കാര്യമില്ലെന്നാണ് പറഞ്ഞതെന്നും പ്രശാന്ത ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?