'താരമായത് കൊണ്ട് മാത്രമാണ് ഊര്‍മിള രാഷ്ട്രീയത്തിലെത്തിയത്'; വിവാദ പരാമർശവുമായി ബിജെപി എംപി

Published : Apr 11, 2019, 03:22 PM IST
'താരമായത് കൊണ്ട് മാത്രമാണ് ഊര്‍മിള രാഷ്ട്രീയത്തിലെത്തിയത്'; വിവാദ പരാമർശവുമായി ബിജെപി എംപി

Synopsis

രാഷ്ട്രീയത്തെക്കുറിച്ച് ഊര്‍മിളയ്ക്ക് അറിയാം. എന്നാല്‍ അവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടി തെറ്റിപ്പോയെന്നായിരുന്നു ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവന. 

മുംബൈ: കോണ്‍ഗ്രസില്‍ ചേർന്ന ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കര്‍ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപി ഗോപാല്‍ ഷെട്ടി.ഊര്‍മിള മതോന്ദ്കര്‍ ഒരു താരമാണ്. 'അവരുടെ മുഖമാണ്' രാഷ്ട്രീയത്തിലേക്ക് അവരെ കൊണ്ടുവന്നത്.  ഈ വാദത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കാരണങ്ങളില്ല. രാഷ്ട്രീയ കുടുബംത്തില്‍ നിന്നാണ് ഊര്‍മിള വരുന്നത്. 

രാഷ്ട്രീയത്തെക്കുറിച്ച് ഊര്‍മിളയ്ക്ക് അറിയാം. എന്നാല്‍ അവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടി തെറ്റിപ്പോയെന്നായിരുന്നു ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവന. 
ഇതാദ്യമായല്ല ഊര്‍മിളക്കെതിരെ ഇത്തരം പരാമര്‍ശം ഗോപാല്‍ ഷെട്ടി നടത്തുന്നത്. രാഷ്ട്രീയത്തില്‍ ഊര്‍മിള വട്ടപൂജ്യമാണെന്ന് മുന്‍പ് ഗോപാല്‍ ഷെട്ടി പറഞ്ഞിരുന്നു. ഗോപാല്‍ ഷെട്ടിക്കെതിരെയാണ് മുംബൈ നോര്‍ത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഊര്‍മിള മത്സരിക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?