കോണ്‍ഗ്രസിന്‍റെ 'കൈ' എന്നും ഇടനിലക്കാർക്കൊപ്പം, പ്രതിപക്ഷം തോല്‍വി സമ്മതിച്ചുവെന്ന് ബിജെപി

By Web TeamFirst Published Apr 14, 2019, 2:38 PM IST
Highlights

യുപിയിൽ ജനങ്ങൾ എതിരാണ് എന്ന് മനസ്സിലാക്കിയാണ് രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലേക്കു ഓടി പോയതെന്നും ബിജെപി വിമർശിച്ചു.

ദില്ലി: രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചു കഴിഞ്ഞു എന്ന് ബിജെപി. 2014 നേക്കാൾ വലിയ തോൽവിയിൽ ആശങ്കപെട്ടാണ് ദില്ലിയിൽ ഇന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേർന്നത്. രാഹുൽ ഗാന്ധി പാഠം പഠിച്ചില്ലെന്നും ബിജെപി വക്താവ് ജി വി എൽ നരസിംഹ റാവു  ആരോപിച്ചു.  

യുപിയിൽ ജനങ്ങൾ എതിരാണ് എന്ന് മനസ്സിലാക്കിയാണ് രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലേക്കു ഓടി പോയതെന്നും ബിജെപി വിമർശിച്ചു. കള്ളപ്പണം വെളുപ്പിക്കാൻ ഗാന്ധി കുടുംബവും റോബർട്ട് വദ്രയും കഴിഞ്ഞ 10 വർഷവും ഭൂമി വിറ്റും വാങ്ങിയും നീങ്ങുകയായിരുന്നു. കോണ്ഗ്രസിന്‍റെ ' കൈ ' എന്നും ഇടനിലക്കാർക്കൊപ്പമാണെന്നും ബിജെപി പറഞ്ഞു. 

ആന്ധ്രപ്രദേശിൽ പരാജയം ഉറപ്പിച്ച ചന്ദ്രബാബു നായിഡു വിഷമം പങ്കു വയ്ക്കാൻ രാജ്യം മുഴുവൻ യാത്ര നടത്തുകയാണ്. ടിഡിപ്പിക്ക് ഒപ്പം ദില്ലിയിൽ യോഗം നടത്തുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച. തെരഞ്ഞെടുപ്പ് കമീഷനെ ഇകഴ്ത്തി കാണിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമത്തെ ജനങ്ങൾ തള്ളി കളയുമെന്നും ബിജെപി വ്യക്തമാക്കി. 

click me!