പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേക്ക്: 50 ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന് ആവശ്യം

Published : Apr 14, 2019, 01:58 PM IST
പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേക്ക്: 50 ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന് ആവശ്യം

Synopsis

വിവി പാറ്റ് എണ്ണാൻ ആറ് ദിവസം എടുക്കും എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആന്ധ്രയിൽ പ്രതികാരബുദ്ധിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ നടത്തിയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു

ദില്ലി: അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷ പാർടികളുടെ യോഗത്തിന് ശേഷം നടനന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രബാബു നായിഡു, അഭിഷേക് സിഗ്‍വി, ചന്ദ്രബാബു നായിഡു, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജ്രിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 21 പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു.  

വോട്ടിംഗ് യന്ത്രത്തിൽ വിവി പാറ്റ് കാണിക്കേണ്ടത് 7 സെക്കന്റ് സമയത്തേക്കാണ്. എന്നാല്‍ ഇത‌് പലയിടത്തും മൂന്ന് സെക്കന്‍റിൽ താഴെയാണ് കാണിക്കുന്നത്. വിവി പാറ്റ് എണ്ണാൻ ആറ് ദിവസം എടുക്കും എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആന്ധ്രയിൽ പ്രതികാരബുദ്ധിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ നടത്തി. 900 കോടി ചിലവിട്ട് വിവി പാറ്റ് മെഷിനുകൾ സ്ഥാപിച്ചത് എന്തിനായിരുന്നുവെന്നും പ്രതിപക്ഷം ചോദിച്ചു.

സുപ്രീംകോടതി തീരുമാനത്തിൽ തൃപ്തിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തില്ലെങ്കിൽ പ്രതിപക്ഷംമറ്റ് വഴികൾ തേടും. വോട്ടർമാരുടെ അവകാശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണുമ്പോൾ എന്താണ് സംഭവിക്കുക എന്ന് സുപ്രീംകോടതിക്ക് അറിയില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.  

രാജ്യത്തെ ജനങ്ങൾക്ക് വോട്ടിംഗ് മെഷിനിൽ വിശ്വാസമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. തകരാറിലായ വോട്ടിംഗ് മെഷിനെ കുറിച്ച് ഇതുവരെ ഒരു അന്വേഷണം നടന്നിട്ടില്ല. ടിഡിപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇവിഎം കേടായത് എന്തുകൊണ്ടാണ് ? ബിജെപിയെ ജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇ വി എം കേടാക്കുന്നുവെന്നും കെജരിവാൾ പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?