ഇന്ത്യയിൽ രണ്ട് പ്രധാനമന്ത്രിമാർ ഉണ്ടാകാൻ ബിജെപി അനുവദിക്കില്ല; അമിത് ഷാ

Published : Apr 17, 2019, 10:12 PM ISTUpdated : Apr 17, 2019, 10:38 PM IST
ഇന്ത്യയിൽ രണ്ട് പ്രധാനമന്ത്രിമാർ ഉണ്ടാകാൻ ബിജെപി അനുവദിക്കില്ല; അമിത് ഷാ

Synopsis

കശ്‍മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാ​ഗമാണെന്നും ബിജെപി ഉള്ളക്കാലം വരെ അതങ്ങനെതന്നെ തുടരുമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.      

മുംബൈ: ജമ്മുകശ്‍മീരിന് പ്രത്യേകമായൊരു പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്‍ ഒമര്‍ അബ്‍ദുള്ളയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. കശ്‍മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാ​ഗമാണെന്നും ബിജെപി ഉള്ളക്കാലം വരെ അതങ്ങനെതന്നെ തുടരുമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ പക്കൽനിന്നും കശ്മീരിനെ ആർക്കും തട്ടിയെടുക്കാൻ ആകില്ല. ഇന്ത്യയിൽ രണ്ട് പ്രധാനമന്ത്രിമാർ ഉണ്ടാകാൻ ബിജെപി അനുവദിക്കില്ല. കശ്മീരിനെ ഇന്ത്യയിൽനിന്നും വേർപിരിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിലവിലത്തെ സാഹചര്യത്തിൽ കശ്‍മീരിന് പ്രത്യേകമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും വേണമെന്നും അത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പരാമർശം. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായി പ്രതികരിച്ചിരുന്നു. 
 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?