ബംഗാളിൽ വോട്ടെടുപ്പ് ദിവസം ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ

Published : May 12, 2019, 07:23 AM ISTUpdated : May 12, 2019, 09:00 AM IST
ബംഗാളിൽ വോട്ടെടുപ്പ് ദിവസം ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ

Synopsis

രമിൺ സിംഗ് എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത് ത്രിണമൂൽ കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു

കൊൽക്കത്ത: തെരഞ്ഞടുപ്പ് ഇന്ന് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍ സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

എന്നാല്‍ ആരോപണം തൃണമൂല്‍ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്‍റെ മുന്‍ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ബിജെപി - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?