സാധ്യത യുഡിഎഫിന്, ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവ്, സിപിഎമ്മിന് കനത്ത തിരിച്ചടിയാകും: എ ജയശങ്കര്‍

Published : May 11, 2019, 10:38 PM IST
സാധ്യത യുഡിഎഫിന്, ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവ്, സിപിഎമ്മിന് കനത്ത തിരിച്ചടിയാകും: എ ജയശങ്കര്‍

Synopsis

 തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും നല്ല സാധ്യത യുഡിഎഫിനാണെന്ന് അഡ്വ. എ ജയശങ്കര്‍. എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകും. അതേസമയം ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണെന്ന് അദ്ദേഹം പറ‍ഞ്ഞു

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും നല്ല സാധ്യത യുഡിഎഫിനാണെന്ന് അഡ്വ. എ ജയശങ്കര്‍. എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകും. അതേസമയം ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണെന്ന് അദ്ദേഹം പറ‍ഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ വാള്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കര്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മുസ്ലിം ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുന്ന  ഒരു അവസ്ഥയുണ്ടായി. അത് വലിയ തോതില്‍ യുഡിഎഫിന് ഏകീകരിക്കപ്പെട്ടിട്ടുണ്ട്. മോദി ഭരണം തുടരുന്നതില്‍ അവര്‍ക്ക് വലിയ ആശങ്കയുണ്ട്. അത് വോട്ടായി മാറിയിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ദ്രുവീകരിക്കാന്‍ സാധ്യതയുണ്ട്. താമര വിരിയാനുള്ള സാധ്യത കുറവാണ്. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടുതല്‍ ഏകീകരിക്കപ്പെട്ടത് തന്നെയാണ് കാരണം. കഴിഞ്ഞ തവണ ശശി തരൂര്‍ വിജയിച്ചത് അങ്ങനെയാണ്. അതിനപ്പുറം ഒരു ഹിന്ദു വികാരമുണ്ടെങ്കിലേ സുരേന്ദ്രനോ കുമ്മനത്തിനോ വിജയ സാധ്യതയുള്ളു.

ഇടതുപക്ഷത്തിന് സാധ്യതയുള്ള സീറ്റുകള്‍ കാസര്‍കോട്, പാലക്കാട്, ആലപ്പുഴ, ആലത്തൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ അഞ്ച് മണ്ഡലങ്ങളിലാണ്. പൊതുവെ കോണ്‍ഗ്രസിന് തന്നെയാണ് സാധ്യത. പത്തനംതിട്ടയില്‍ കൂടുതല്‍ ഹിന്ദു വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സുരേന്ദ്രന് സാധ്യത നല്‍കുന്നതാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ അവിടെ ആന്‍റോ ആന്‍റണിക്കാണ് സാധ്യതയെന്ന് തോന്നുന്നതായും ജയശങ്കര്‍ പറഞ്ഞു.

വടകരയില്‍ മുരളീധരന്‍റെ വരവോടെ മത്സരം കനത്തിരുന്നു. ഇത് ആര്‍ക്ക് ഗുണം ചെയ്യുമെന്ന് ചോദിച്ചാല്‍ കൂടുതല്‍ സാധ്യത മുരളീധരന് തന്നെയാണ്. മുസ്ലിം ലീഗിന്‍റെ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ബിജെപിയിലെ ചില വോട്ടുകളും മുരളീധരന് ലഭിച്ചുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?