
തിരുവനന്തപുരം: കണ്ണൂർ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാമ്പുരുത്തിയിൽ 12 പേര്ർ കള്ളവോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട് നടന്നു. ധർമ്മടത്ത്കള്ളവോട്ട് ചെയ്തത് സിപിഎം പ്രവർത്തകൻ. കള്ളവോട്ട് മാപ്പ് അർഹിക്കാത്ത കുറ്റമെന്ന് ടിക്കാറാം മീണ. പാന്പുരുത്തിയിൽ 12 കള്ളവോട്ട് നടന്നു.
പൊലീസിന്‍റെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. പൊലീസാണ് നടപടി എടുക്കേണ്ടത്. അന്വേഷണം മന്ദഗതിയിലാണെങ്കിൽ തീർച്ചയായും ഇടപെടും. മിണ്ടാതിരിക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
63538 പോസ്റ്റൽ വോട്ടുകളാണ് ആകെ ഉള്ളത്.തിരിച്ച് കിട്ടിയത് 7924 വോട്ട് മാത്രമാണ്. 1048 വോട്ടുകൾ തിരുവനന്തപുരത്ത് തിരിച്ച് വന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും അധികം പോസ്റ്റൽ വോട്ട് വന്നതെന്നും ടിക്കാറാം മീണ വിശദീകരിച്ചു. ബാക്കി എല്ലാം കള്ളവോട്ടാണെന്നൊന്നും പറയാനാകില്ല. കോടതിയിൽ പോയ പ്രതിപക്ഷ നേതാവിന്‍റെ നടപടിയെ കുറ്റപ്പെടുത്തുന്നില്ല. അത് അവകാശമാണ്. കോടതിയിൽ മറുപടി പറയുമെന്നും ടിക്കാറാം മീണ പറഞ്ഞു.