അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, മോദി യുപിയില്‍

By Web TeamFirst Published May 4, 2019, 6:05 AM IST
Highlights

പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തിൽ യുപിയിൽ പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലും ബിഹാറിലും ഇന്ന് പ്രചാരണം നടത്തും. 

ദില്ലി: അമേഠിയും റായ്ബറേലിയും അടക്കം അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളിൽ ഇന്ന് പരസ്യ പ്രചാരണം തീരും. രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേഠിയിൽ കൊട്ടിക്കലാശത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ എത്തും. മണ്ഡലത്തിൽ റോഡ് ഷോയിൽ അമിത് ഷാ പങ്കെടുക്കും. 

പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തിൽ യുപിയിൽ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലും ബിഹാറിലും ഇന്ന് പ്രചാരണം നടത്തും. 

യുപിയിൽ 14 ഉം രാജസ്ഥാനിൽ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറിൽ അഞ്ചും ജാര്‍ഖണ്ഡിൽ നാലും കശ്മീരിൽ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.

click me!