കുമ്മനം കുളത്തിലിറങ്ങിയാൽ തരൂർ ഓട്ടോയിൽ കയറും!

Published : Mar 25, 2019, 06:46 PM ISTUpdated : Mar 25, 2019, 08:52 PM IST
കുമ്മനം കുളത്തിലിറങ്ങിയാൽ തരൂർ ഓട്ടോയിൽ കയറും!

Synopsis

വിശ്വപൗരനാണെങ്കിലും വോട്ടുറപ്പിക്കാൻ ഓട്ടോയിൽ കയറണമെന്നും ചായ കുടിക്കണമെന്നും ഒക്കെ തരൂരിനേക്കാൾ നന്നായി വേറെ ആർക്കാണ് അറിയുക!

തിരുവനന്തപുരം: ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരത്ത് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. കുമ്മനം കുളത്തിലിറങ്ങിയാൽ തരൂർ ഓട്ടോയിൽ കയറും. നാട്ടുകാരൻ എന്ന നിലയിൽ തന്നെയാണ് സി ദിവാകരന്‍റെ പ്രചാരണം.

വിശ്വപൗരൻ എന്നാണ് പോസ്റ്ററിലെ വിശേഷണം. എന്നാൽ വോട്ടുറപ്പാക്കണമെങ്കിൽ സാധാരണക്കാരന്‍റെ വണ്ടിയിലും കയറണമെന്ന് തരൂരിന് നന്നായറിയാം. ആദ്യം മാനവീയം വീഥിയിൽ സവാരി. പിന്നെ ഓട്ടോക്കാരുമായി സംവാദവും ചായകുടിയും.

പൊള്ളുന്ന ചൂടിനെെ വകവെക്കാതെയായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കുളം നന്നാക്കാനിറങ്ങിയത്. സേവനത്തിനൊപ്പം വോട്ട് ചോദ്യവും.

തലസ്ഥാനവാസിയായ ഇടത് സ്ഥാനാർത്ഥി സി ദിവാകരന്‍റെ പോസ്റ്ററിലെയും പ്രചാരണത്തിലെയും ഊന്നൽ ഇങ്ങിനെ: 'ഇത് വിശ്വപൗരനല്ല, വിളിപ്പാടകലെയുള്ള പൗരൻ'

കുമ്മനം കുളത്തിലിറങ്ങിയപ്പോൾ... ഫോട്ടോ: എസ് കെ പ്രസാദ്, ക്യാമറാമാൻ, തിരുവനന്തപുരം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?