മത്സരിക്കാന്‍ പണം ഇല്ലെങ്കില്‍ വൃക്ക വില്‍ക്കും; വിചിത്ര പ്രഖ്യാപനവുമായി സ്ഥാനാര്‍ഥി

By Web TeamFirst Published Apr 6, 2019, 4:00 PM IST
Highlights

വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതാക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ചെറുപ്പം മുതല്‍ കാണുന്നയാളാണ് ഞാന്‍. ആവശ്യക്കാരെ സഹായിക്കാന്‍ ആരും തയ്യാറല്ല. ഈ രീതി അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായി എന്റെ വൃക്ക വില്‍ക്കാനും ഞാന്‍ മടിക്കില്ല - സുകൂര്‍ പറഞ്ഞു.

ഗുവാഹത്തി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജയപരാജയങ്ങള്‍ സാധാരണയാണ്. എന്നാല്‍ അസാധാരണമായ ഒരു പ്രഖ്യാപനമാണ് അസമില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി നടത്തിയിട്ടുളളത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വൃക്ക വില്‍ക്കുമെന്നാണ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. അസമിലെ മോഡാതി സ്വദേശി സുകൂര്‍ അലിയാണ് വിചിത്രമായ തീരുമാനം അറിയിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സുകൂര്‍ മത്സരിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ വൃക്ക വില്‍ക്കും- ഇരുപത്താറുകാരനായ സുകൂര്‍ അലി വാര്‍ത്താ ഏജന്‍സിയായ  എ എന്‍ ഐയോടു പറഞ്ഞു. വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതാക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ചെറുപ്പം മുതല്‍ കാണുന്നയാളാണ് ഞാന്‍. ആവശ്യക്കാരെ സഹായിക്കാന്‍ ആരും തയ്യാറല്ല. ഈ രീതി അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായി എന്റെ വൃക്ക വില്‍ക്കാനും ഞാന്‍ മടിക്കില്ലെന്നും സുകൂര്‍ വ്യക്തമാക്കി.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഷിബാലി നദിക്ക് കുറുകെ മുള കൊണ്ടുള്ള പാലം നിര്‍മ്മിക്കുന്നതിനായി സുകൂര്‍ സ്വന്തം സ്ഥലത്തിന്‍റെ ഒരു ഭാഗം വിറ്റിരുന്നു. 26-കാരനായ ഇയാള്‍ ഇപ്പോള്‍ തൊഴില്‍രഹിതനാണ്. 

click me!