സ്വസ്തിക ചിഹ്നത്തെ ചൂൽ അടിച്ചോടിക്കുന്നു ; കെജ്രിവാളിന്‍റെ ട്വീറ്റിനെതിരെ പരാതി

By Web TeamFirst Published Mar 23, 2019, 9:04 PM IST
Highlights

മതവികാരം വൃണപ്പെടുത്തുന്നതാണ് ട്വീറ്റെന്ന് പരാതിയിൽ പറയുന്നു. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി നേരത്തെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ നാസികളുടെ ചിഹ്നമാണ് ഉപയോഗിച്ചതെന്നും സ്വസ്തിക ചിഹ്നമല്ലെന്നുമാണ് എഎപിയുടെ വിശദീകരണം.

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പരാതി. സ്വസ്തിക ചിഹ്നത്തെ എഎപിയുടെ ചിഹ്നമായ ചൂൽ അടിച്ചോടിക്കുന്നതായി ചിത്രീകരിച്ചുള്ള കെജ്രിവാളിന്‍റെ ട്വീറ്റിനെതിരെയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ ദില്ലി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. 

മതവികാരം വൃണപ്പെടുത്തുന്നതാണ് ട്വീറ്റെന്ന് പരാതിയിൽ പറയുന്നു. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി നേരത്തെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ നാസികളുടെ ചിഹ്നമാണ് ഉപയോഗിച്ചതെന്നും സ്വസ്തിക ചിഹ്നമല്ലെന്നുമാണ് എഎപിയുടെ വിശദീകരണം.

ബിജെപിയുടെ വീടു കയറിയുള്ള പ്രചാരണത്തെ കളിയാക്കാൻ എഎപി സ്ഥാനാർത്ഥി രാഘവ് ഛദ്ദ പശുവിന്‍റെയും കിടാവിന്‍റെയും ചിത്രം പോസ്റ്റു ചെയ്തതും വിവാദമായിരുന്നു. ഇതിനിടെ ഷക്കൂ‍‍ർ ബസ്തിൽ നടത്താനിരുന്ന കെജ്രിവാളിന്‍റെ ജനസഭയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ആം ആദ്മി പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥല പരിമിതി കാരണം ജനസഭയ്ക്ക് അനുമതി നിഷേധിച്ചുവെന്നാണ് പൊലീസ് വിശദീകരണം.

Someone sent this ... pic.twitter.com/IScYDLgwZr

— Arvind Kejriwal (@ArvindKejriwal)
click me!