മമതാ ബാനർജിയെ കളിയാക്കി പാരഡിപ്പാട്ട്; ബിജെപി എംപി ബാബുൾ സുപ്രിയോക്കെതിരെ കേസ്

Published : Mar 19, 2019, 11:29 PM IST
മമതാ ബാനർജിയെ കളിയാക്കി പാരഡിപ്പാട്ട്; ബിജെപി എംപി ബാബുൾ സുപ്രിയോക്കെതിരെ കേസ്

Synopsis

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുപ്രിയോ ഒരുക്കിയ ഗാനം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും അഴിമതിക്കാരും മോഷ്ടാക്കളുമായി ചിത്രീകരിക്കുന്നെന്നായിരുന്നു ആരോപണം

കൊൽക്കത്ത: മമത ബാനർജിയെ അപമാനിക്കുന്ന തരത്തിൽ പാരഡി ഗാനമുണ്ടാക്കിയ ബിജെപി എംപിക്കെതിരെ ബംഗാൾ പൊലീസിന്‍റെ എഫ്ഐആർ. അസൻസോളിൽ നിന്നുള്ള ലോക്സഭ എംപി  ബാബുൾ സുപ്രിയോക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുപ്രിയോ ഒരുക്കിയ ഗാനം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും അഴിമതിക്കാരും മോഷ്ടാക്കളുമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഇതേ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിയോയ്ക്ക് നോട്ടീസ് നൽകി. 48 മണിക്കൂറിനുള്ളിൽ സുപ്രിയോ വിശദീകരണം നൽകണമെന്നാണ് കമ്മീഷന്‍റെ ആവശ്യം. സുപ്രിയോയുടെ പ്രവൃത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ ലംഘിയ്ക്കുന്നതാണെന്നും ആരോപണമുയർന്നിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?