മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍

Published : Mar 19, 2019, 10:41 PM ISTUpdated : Mar 19, 2019, 10:45 PM IST
മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍

Synopsis

അമൃതാനന്ദമയി മഠം തനിക്ക് ഏറെ ആത്മബന്ധമുള്ള ഒരു സ്ഥാപനമാണെന്ന് ഹൈബി

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ യുഡിഎഫ് കണ്‍വെന്‍ഷനോടെ ഹൈബി ഈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കുകയാണ്. തന്‍റെ ജീവിതത്തില്‍ മാതാ അമൃതാനന്ദമയിയുടെ പങ്കിനെക്കുറിച്ച് വാചാലനായിരിക്കുകയാണ് ഹൈബി.

അമൃതാനന്ദമയി മഠം തനിക്ക് ഏറെ ആത്മബന്ധമുള്ള ഒരു സ്ഥാപനമാണ്. ഇന്നലെ ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തിൽ അമ്മയുടെ അനുഗ്രഹം തേടി എത്തിയെന്നും ഹൈബി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എംഎൽഎ ആയത് മുതൽ എറണാകുളത്ത് ആരംഭിച്ച സൗഖ്യം പദ്ധതിയിൽ കഴിഞ്ഞ എട്ടു വർഷവും അമൃത ആശുപത്രി പങ്കാളിയായിരുന്നു. 

നിർധനരായ രോഗികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗഖ്യം സൂപ്പർ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പിൽ രോഗ നിർണ്ണയം നടത്തുന്ന രോഗികൾക്ക് തുടർ ചികിത്സ ലഭ്യമാക്കാൻ സാധിച്ചത് അമൃത ആശുപത്രിയുടെ കൂടി ശ്രമഫലമായാണ്. ഈ നാടിനെ ആത്മീയതയിൽ ചേർത്തു നിർത്തി സ്നേഹം പകരുന്നതിൽ അമ്മയുടെ പങ്ക് വളരെ വലുതാണെന്നും ഹൈബി കുറിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?