വർഗീയ പരാമര്‍ശം; കാസർകോട് മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തു

By Web TeamFirst Published Apr 30, 2019, 9:51 PM IST
Highlights

മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗം ബഷീർ വെള്ളിക്കോത്തിനെതിരെയാണ് കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തത്. 

കാസർകോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമര്‍ശം നടത്തിയതിന് മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തു. മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗം ബഷീർ വെള്ളിക്കോത്തിനെതിരെയാണ് കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തത്. 

സി പി എം ചിത്താരി ലോക്കല്‍ സെക്രട്ടറി സബീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വാട്ട്സ്ആപ്പിലൂടെ വർഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാട്ട്സ്ആപ്പിലൂടെ പ്രചരണമെന്നും പരാതിയില്‍ പറയുന്നു.

‘ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ രണ്ട് ശതമാനമായി കുറയ്ക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി എന്നിവരെ വധിച്ച കേസുകളില്‍ സി പി എം ഇരട്ടത്താപ്പ് നടത്തിയെന്നും റിയാസ് മൗലവി കൊലക്കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവന്നില്ലെന്നുമുള്ള പരാമര്‍ശങ്ങളാണ് സന്ദേശത്തിലുള്ളതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നത്.

click me!