കേരള കോണ്‍ഗ്രസിന്‍റേത് ആഭ്യന്തര പ്രശ്നം; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല

By Web TeamFirst Published Mar 12, 2019, 11:30 AM IST
Highlights

തെരഞ്ഞെടുപ്പു സമയത്ത് സീറ്റ് വിഭജനത്തില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല
 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ തുടരുന്ന മാണി ജോസഫ് തര്‍ക്കം പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടിയാണ്. അവര്‍ അതിനുള്ള ശ്രമങ്ങല്‍ നടത്തുന്നുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കില്‍ മുന്നണി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പു സമയത്ത് സീറ്റ് വിഭജനത്തില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മാര്‍ച്ച് 15 ഓടെ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ല. കോണ്‍ഗ്രസ് പ്രസിഡന്‍റ് കേരളത്തില്‍ വരുന്നതുകൊണ്ടാണ് കമ്മിറ്റി കൂടാന്‍ കഴിയാത്തത്. ചിലര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ട്.  ചിലര്‍ക്കാണെങ്കില്‍ താത്പര്യമില്ല. അത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് ഓള്‍ ഇന്ത്യാ പാര്‍ട്ടിയാണ്. ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നത്. 

എന്നാല്‍ സിപിഎം ഒരു പ്രാദേശിക പാര്‍ട്ടിയാണ്. അവര്‍ നേരത്തേ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുകയും നേരത്തേ തോല്‍ക്കുകയും ചെയ്യാറുണ്ട്. അവരുടേത് ദുര്‍ബല സ്ഥാനാര്‍ത്ഥികളാണ്. മൂന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജയസാധ്യത ഉള്ള സ്ഥാനാര്‍ത്ഥികളെയാകും തീരുമാനിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. 
 

click me!