എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്ന പരസ്യ ആഹ്വാനവുമായി സ്വാമി ചിദാനന്ദപുരി

Published : Apr 10, 2019, 04:17 PM IST
എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്ന പരസ്യ ആഹ്വാനവുമായി സ്വാമി ചിദാനന്ദപുരി

Synopsis

 ഹിന്ദു വോട്ടുകള്‍ ചിതറി പോകാതെ നോക്കണം.അതിനായി ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഹിന്ദുമത വിശ്വാസികള്‍  യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നും സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ പരാജയം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി ആഹ്വാനം ചെയ്തു. 

ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ് തോല്‍ക്കുന്നത് എന്നതാണ് ഇപ്പോള്‍ പ്രധാനം. തിരുവനന്തപുരവും, പത്തനംതിട്ടയും എന്നിങ്ങനെ ചില സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയസാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ മറ്റു മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകള്‍ ചിതറി പോകാതെ നോക്കണം.അതിനായി അത്തരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. 

അദ്വൈതാശ്രമത്തിന്‍റെ മുഖപ്രസിദ്ധീകരണത്തില്‍ വന്ന അഭിമുഖത്തിലാണ് എല്‍ഡിഎഫിനെ തോല്‍പിക്കണമെന്ന ആഹ്വാനം ചിദാനന്ദപുരി നടത്തിയിരിക്കുന്നത്.  ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല എല്‍ഡിഎഫിന്‍റെ ഹൈന്ദവ അവഹേളനമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പലവട്ടം  ഹിന്ദു ധര്‍മത്തേയും ആചാരങ്ങളേയും അപമാനിച്ച ആളാണെന്ന് അഭിമുഖത്തില്‍ ചിദാനന്ദപുരി പറയുന്നു. 

സന്ന്യാസിമാര്‍ ഇങ്ങനെ നേരിട്ട് രാഷ്ട്രീയ നിലപാട് പറയാമോ എന്ന ചോദ്യത്തിന് സന്ന്യാസിമാരും നികുതിയടക്കുകയും വോട്ട് ചെയ്യാന്‍ അവകാശമുള്ളവരുമായ പൗരന്‍മാരുമാണെന്നും അദ്ദേഹം പറയുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?