റോഡ് ഷോ നടത്താനേ രാഹുലിന് സമയമുള്ളൂ; ജനങ്ങൾക്കായി ചെലവഴിക്കാനില്ല; സ്മൃതി ഇറാനി

Published : Apr 10, 2019, 03:58 PM IST
റോഡ് ഷോ നടത്താനേ രാഹുലിന് സമയമുള്ളൂ; ജനങ്ങൾക്കായി ചെലവഴിക്കാനില്ല; സ്മൃതി ഇറാനി

Synopsis

അമേഠിയിലെ ജനങ്ങളോട് രാഹുൽ ഗാന്ധിയ്ക്ക് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റോഡ് ഷോ നടത്താൻ രാഹുലിന് സമയമുണ്ടെന്നും എന്നാൽ, ജനങ്ങൾക്കായി ചെലവഴിക്കാൻ സമയമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. 

സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുൽ ഗാന്ധി സിറ്റിങ്ങ് സീറ്റായ ഉത്തര്‍പ്രദേശിലെ അമേഠിയിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു പത്രികാ സമര്‍പ്പണം. എതിര്‍സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ ശക്തിപ്രകടനം. പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വാദ്രയും മക്കളും രാഹുലിന്‍റെ റോഡ് ഷോയിൽ പങ്കെടുത്തു. ഈ റോഡ് ഷോയുടെ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി പ്രതികരണവുമായെത്തിയത്. മെയ് ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?