
ശ്രീനഗര്‍: തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറ ജമ്മു കശ്മീരിൽ എത്തി. ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങളിൽ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണ കൂടം എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാകുമോയെന്നതാണ് കമ്മീഷൻ പരിശോധിക്കുന്നത്. അതേ സമയം അതിനുള്ള സാഹചര്യം സംസ്ഥാനത്ത് ഒരുങ്ങിയിട്ടില്ലെന്നാണ് പൊതു വിലയിരുത്തൽ. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് സമയക്രമം കമ്മീഷൻ പ്രഖ്യാപിക്കും