
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും. ജില്ലാ തലത്തിൽ നിന്നുള്ള സാധ്യതാ പട്ടികയിൽ നിന്ന് സ്ഥാനാർത്ഥികളെ ആദ്യം സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിക്കുകയും തുടർന്ന് സംസ്ഥാന കൗൺസിലിൽ പട്ടിക അവതരിപ്പിക്കുകയും ചെയ്യും.
കൗൺസിൽ അംഗീകരിക്കുന്ന പേരുകൾ ദേശീയ നേതൃത്വത്തിന്‍റെ അനുമതിയോടെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തൃശ്ശൂരിൽ നിലവിലെ എംപി, സി.എൻ. ജയദേവൻ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാര്‍ എംഎൽഎ, വയനാട്ടിൽ സത്യൻ മൊകേരി എന്നീ പേരുകൾക്ക് പ്രാമുഖ്യം നൽകിയാണ് ജില്ലാ കൗൺസിലുകളുടെ പട്ടിക.