യദ്യൂരപ്പക്കെതിരായ അഴിമതി; പണം കൊണ്ട് എന്തും നേടാമെന്ന ധാരണയാണ് ബിജെപിക്കെന്ന് മുഖ്യമന്ത്രി

Published : Mar 23, 2019, 12:04 PM ISTUpdated : Mar 23, 2019, 12:09 PM IST
യദ്യൂരപ്പക്കെതിരായ അഴിമതി; പണം കൊണ്ട് എന്തും നേടാമെന്ന ധാരണയാണ് ബിജെപിക്കെന്ന് മുഖ്യമന്ത്രി

Synopsis

രാജ്യത്തിന്‍റെ ഇന്നത്തെ പോക്കിൽ ഈ അഴിമതി അശ്ചര്യം ഇല്ലാത്തതാണ്. പണം ഒഴുക്കിയാണ് പല സംസ്ഥാനങ്ങളും ബിജെപി പിടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂര്‍: യദ്യൂരപ്പക്കെതിരായ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണം കൊണ്ട് എന്തും നേടാം എന്ന കണക്കുകൂട്ടൽ ആണ് ബിജെപിക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന ഇടതു മുന്നണി കുടുംബ സംഗമത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

രാജ്യത്തിന്‍റെ ഇന്നത്തെ പോക്കിൽ ഈ അഴിമതി അശ്ചര്യം ഇല്ലാത്തതാണ്. പണം ഒഴുക്കിയാണ് പല സംസ്ഥാനങ്ങളും ബിജെപി പിടിച്ചത്. ആരോപണം അതീവ ഗൗരവതരമാണ്. ഗൗരവമായ അന്വേഷണം നടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യദ്യൂരപ്പയുടെ സ്വന്തം കൈപ്പടയിൽ ഉള്ള രേഖകൾ ആണ് പുറത്തു വന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടു കാര്യമില്ല. കോടതി മേൽനോട്ടത്തിൽ ഉള്ള അന്വേഷണം വേണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?