ഇടതുമുന്നണിയുടെ പ്രചാരണ ചുമതല ഏറ്റെടുത്ത് പിണറായി വിജയന്‍

By Web TeamFirst Published Mar 24, 2019, 3:20 PM IST
Highlights

കേരളത്തിലെ നൂറ്റിനാൽപ്പത് നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കമ്മിറ്റി അംഗങ്ങളോട് പ്രവർത്തന റിപ്പോർട്ടുമായെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: ഇടത് മുന്നണിയുടെ പ്രചാരണ ചുതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തി പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.

ലോക്സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും നിർണ്ണായകമാണ്. കൂടുതൽ സാധ്യതയുള്ള കേരളത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തുന്നത്. 

കേരളത്തിലെ നൂറ്റിനാൽപ്പത് നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കമ്മിറ്റി അംഗങ്ങളോട് പ്രവർത്തന റിപ്പോർട്ടുമായെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വീഴ്ചകളും പോരായ്മകളും മുഖ്യമന്ത്രി വിലയിരുത്തും. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുത്താണ് യോഗങ്ങൾ ചേരുന്നത്.

സിപിഎം കമ്മിറ്റി യോഗങ്ങളിലാണ് പങ്കെടുക്കുന്നതെങ്കിലും ഇടതുമുന്നണിയിലെ മറ്റു കക്ഷികളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രമുഖരെ നേരിട്ട് കാണാനും സമയം കണ്ടെത്തുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ യോഗങ്ങൾ തുടങ്ങിക്കഴിഞ്ഞു.

click me!