തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി രാജി വക്കണം; മുരളീധരൻ

By Web TeamFirst Published May 26, 2019, 10:58 AM IST
Highlights

അടുത്ത രണ്ട് വർഷം തെരഞ്ഞെടുപ്പുകളുടെ പരമ്പരയാണെന്ന് ഓർമ്മിപ്പിച്ച കെ മുരളീധരൻ കെപിസിസി പുനസംഘടന അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

തൃശ്ശൂ‌ർ: ലോകസഭ തെര‌ഞ്ഞടുപ്പിലെ ദയനീയ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്ന്  കെ മുരളീധരൻ. ഇക്കാര്യത്തിൽ പിണറായി എ കെ ആന്‍റണിയുടെ പാത പിന്തുടരണമെന്ന് ആവശ്യപ്പെട്ട മുരളീധരൻ അദ്ദേഹം കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവാൻ സ്വയം തീരുമാനിച്ചിരിക്കുകയാണെന്നും തൃശ്ശൂരിൽ പറഞ്ഞു. 

അടുത്ത രണ്ട് വർഷം തെരഞ്ഞെടുപ്പുകളുടെ പരമ്പരയാണെന്ന് ഓർമ്മിപ്പിച്ച കെ മുരളീധരൻ കെപിസിസി പുനസംഘടന അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ ജയിക്കുമെന്ന് പറഞ്ഞ മുരളീധരൻ അവിടെ തെരഞ്ഞെടുപ്പ് നടക്കാൻ കുമ്മനം നൽകിയ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 

മുരളീധരന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കുമ്മനം രാജശേഖരൻ സമർപ്പിച്ച പരാതി പിൻവലിക്കുകയോ അതിൽ തീർപ്പുണ്ടാകുകയോ ചെയ്യാതെ വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് നടക്കില്ല. 

click me!