കാസർകോട്ടെ കള്ളവോട്ട്; ഹിയറിംഗിന് ഹാജരാകാത്തയാളെ അറസ്റ്റ് ചെയ്യുമെന്ന് കളക്ടർ

Published : May 02, 2019, 08:54 PM IST
കാസർകോട്ടെ കള്ളവോട്ട്; ഹിയറിംഗിന് ഹാജരാകാത്തയാളെ അറസ്റ്റ് ചെയ്യുമെന്ന് കളക്ടർ

Synopsis

കഴിഞ്ഞ ദിവസം വെബ് സ്ട്രീമിംഗ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മുഹമ്മദ് ഫായിസും ആഷിഖും കള്ള വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു

കാസർകോട്: പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തിൽ ഹിയറിഗിന് ഹാജരാകാത്ത അബ്ദുൾ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജില്ലാ കലക്ടർ സജിത് ബാബു. കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവർ കലക്ടർക്ക് മുമ്പാകെ ഹാജരായിരുന്നു. വിഷയത്തിൽ ഇരുവരുടെയും വിശദീകരണം കലക്ടർ രേഖപ്പെടുത്തി. 

ആരോപണ വിധേയരായവരുടെ ഭാഗം കേട്ട കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. ബൂത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴി നേരേത്തെ രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം വെബ് സ്ട്രീമിംഗ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മുഹമ്മദ് ഫായിസും ആഷിഖും കള്ള വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണ് കണ്ടെത്തിയത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?