അമിത് ഷാക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്

Published : May 02, 2019, 07:50 PM ISTUpdated : May 02, 2019, 08:33 PM IST
അമിത് ഷാക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്

Synopsis

മധ്യപ്രദേശിലെ റാലിയിലാണ് അമിത് ഷായ്ക്കെതിരെ രാഹുൽ വിവാദ പരാമർശം നടത്തിയത്.

ദില്ലി: അമിത് ഷാക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്‍റെ പരാമർശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.

രാഹുൽ ഗാന്ധിയുടെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ ക്ലീൻ ചീട്ട് നൽകിയത്. മധ്യപ്രദേശിലെ റാലിയിലാണ് അമിത് ഷായ്ക്കെതിരെ രാഹുൽ വിവാദ പരാമർശം നടത്തിയത്.

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ പ്രധാനമന്ത്രി വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്‍റെ പരാതിയിൽ നരേന്ദ്ര മോദിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒമ്പതിലെ റാലിയിൽ മോദി നടത്തിയ പരാമർശത്തിനെതിരെയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പ്രസംഗത്തിന്‍റെ പകർപ്പ് പരിശോധിച്ചെന്നും എന്നാല്‍ മോദി ചട്ടലംഘനം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസിന്‍റെ പരാതി തള്ളിയത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?