ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published : Apr 23, 2019, 08:37 AM ISTUpdated : Apr 23, 2019, 10:07 AM IST
ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Synopsis

വംശ ഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് പിണറായി വിജയൻ.     

കണ്ണൂര്‍ : ചിലരുടെ ഒക്കെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാകും ഇത്തവണ നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വംശ ഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. വര്‍ഗ്ഗീയതയും വിദ്വേഷവും കേരളത്തിൽ വിലപ്പോകില്ല. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും ഒരു മണ്ഡലത്തിലും  മൂന്നാംസ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

കേരളത്തിൽ വ്യാപകമായി വോട്ടിംഗ് മെഷീൻ തിരിമറിയുണ്ടായി. പലേടത്തും പോളിംഗ് തടസപ്പെടന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വേണ്ടത്ര ഗൗരവം തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളിലെ 161-ാം ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായി.  വോട്ടിങ് തുടങ്ങാനും വൈകിയിരുന്നു. കുടംബാംഗങ്ങളോടൊപ്പം എത്തിയാണ് പിണറായി വോട്ടിട്ട് മടങ്ങിയത്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?