ഗോവയില്‍ മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദവുമായി കോൺഗ്രസ്; ഗവർണർക്ക് കത്തുനൽകി

Published : Mar 16, 2019, 06:42 PM IST
ഗോവയില്‍ മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദവുമായി കോൺഗ്രസ്; ഗവർണർക്ക് കത്തുനൽകി

Synopsis

ഭ​ര​ണ​ക​ക്ഷി​യി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗി​രീ​ഷ് ചോ​ഡാ​ൻ​ക​ർ നേരത്തെ പ​റ​ഞ്ഞിരുന്നു. 

പനജി: ഗോവയിൽ മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദവുമായി കോൺഗ്രസ്. അവകാശ വാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവർണർക്ക് കത്തുനൽകി. മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഗോവയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വിശദമാക്കിയിരുന്നു. 

ശി​രോ​ദ, മാ​ൻ​ഡ്രേം സീ​റ്റു​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ഇത് കഴിയുന്നതോടെ മ​നോ​ഹ​ർ പ​രീ​ക്ക​റിനെ താ​ഴെ ഇ​റ​ക്കി പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നായിരുന്നു കോൺ​ഗ്ര​സ് അവകാശവാദം. ഭ​ര​ണ​ക​ക്ഷി​യി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗി​രീ​ഷ് ചോ​ഡാ​ൻ​ക​ർ നേരത്തെ പ​റ​ഞ്ഞിരുന്നു. ഗോ​വ​യി​ലെ മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് 12 എം​എ​ൽ​മാ​രാ​ണു​ള്ള​ത്. 

നേ​ര​ത്തെ​യും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ട്ടു​പോ​ലും ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ബി​ജെ​പി​യെ​യാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ച​ത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?