മോദിയെ വിലക്കാന്‍ തെര. കമ്മീഷന് കഴിഞ്ഞില്ല; വീണ്ടും പരാതി നല്‍കി കോണ്‍ഗ്രസ്

Published : Apr 29, 2019, 08:21 PM IST
മോദിയെ വിലക്കാന്‍ തെര. കമ്മീഷന് കഴിഞ്ഞില്ല; വീണ്ടും പരാതി നല്‍കി കോണ്‍ഗ്രസ്

Synopsis

വാരണാസിയിൽ  മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും മോദി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഏപ്രിൽ 1 നു തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് വക്താവ്  രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ടു തേടുന്നത് ആവർത്തിച്ചുവെന്ന്  ആരോപിച്ചാണ് കോൺഗ്രസ് വീണ്ടും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. 

വാരണാസിയിൽ  മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും മോദി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഏപ്രിൽ 1 നു തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് വക്താവ്  രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. 

ഇതുവരെ പത്തോളം പരാതികൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുത്തില്ല. മോദിയെ 48 മണിക്കൂറോ 72 മണിക്കൂറോ പ്രചാരണത്തിൽ നിന്ന് വിലക്കാൻ കമീഷന് കഴിഞ്ഞില്ലെന്നും കോണ്ഗ്രസ് വക്താവ്  മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു.

വാരാണസിയിൽ പ്രധാനമന്ത്രിക്കെതിരെ മുൻ സൈനികൻ  തേജ്ബഹദൂറിനു മത്സരിക്കാൻ അവകാശമുണ്ട്.  ജനാധിപത്യത്തിൽ ഏതൊരാൾക്കും തെരഞ്ഞെപ്പിൽ മത്സരിക്കാൻ അവകാശമുണ്ട്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിയെ പിൻവലിക്കില്ലെന്നും   രൺദീപ് സിംഗ് സുർജേവാല  വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?