കാസർകോട്ടെ കള്ളവോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്വാഗതാർഹമെന്ന് കെ സുധാകരൻ

Published : Apr 29, 2019, 08:04 PM ISTUpdated : Apr 29, 2019, 08:20 PM IST
കാസർകോട്ടെ കള്ളവോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്വാഗതാർഹമെന്ന് കെ സുധാകരൻ

Synopsis

കള്ള വോട്ടുകൾ കണ്ണൂരിലെ ഫലത്തെ സ്വാധീനിക്കില്ല. നിലവിലെ സാഹചര്യത്തിൽ കണ്ണൂരിൽ യുഡിഎഫ് വിജയിക്കും. എന്നാൽ കള്ള വോട്ടുകൾ ഫലത്തെ സ്വാധീനിക്കുന്ന നില വന്നാൽ റീപോളിംഗ് ആവശ്യപ്പെടുമെന്നും കെ സുധാകരൻ പറഞ്ഞു

കണ്ണൂർ: കാസർകോട് കള്ളവോട്ട് ചെയ്തവർക്കെതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കള്ളവോട്ട് ചെയ്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയുടെ നിർദേശം 'റോൾ മോഡൽ' തീരുമാനമാണെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
 
കാസർകോട്ടേതിന് സമാനമായി കണ്ണൂരിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ചുമതല ഉള്ളവർ വാക്ക് പാലിച്ചില്ല. പോളിംഗ് സമയത്തെല്ലാം ഇടത് സ്ഥാനാർത്ഥികൾക്ക് അനുകൂലമായ നടപടികൾ കൈക്കൊള്ളുകയാണ് ചെ.യ്തതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. 

കള്ള വോട്ടുകൾ കണ്ണൂരിലെ ഫലത്തെ സ്വാധീനിക്കില്ല. നിലവിലെ സാഹചര്യത്തിൽ കണ്ണൂരിൽ യുഡിഎഫ് വിജയിക്കും. എന്നാൽ കള്ള വോട്ടുകൾ ഫലത്തെ സ്വാധീനിക്കുന്ന നില വന്നാൽ റീപോളിംഗ് ആവശ്യപ്പെടുമെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ പലയിടങ്ങളിലും കറുത്ത തുണികൊണ്ട് ക്യാമറ മറച്ചാണ് കള്ളവോട്ടുകൾ ചെയതത്. നിയമനടപടിക്കായി കയ്യിലുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും കെ സുധാകരൻ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?