ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, പ്രചാരണത്തിനായി കെ വി തോമസ് ഇറങ്ങും: ഹൈബി ഈഡൻ

Published : Mar 16, 2019, 10:36 PM ISTUpdated : Mar 16, 2019, 10:38 PM IST
ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, പ്രചാരണത്തിനായി കെ വി തോമസ് ഇറങ്ങും: ഹൈബി ഈഡൻ

Synopsis

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനാൽ തന്നെ തന്‍റെ വിജയത്തിനായി കെ വി തോമസ് സജീവമായി ഇടപെടുമെന്നും ഹൈബി ഈ‍ഡൻ പറഞ്ഞു.

എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന്  എറണാകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം തികഞ്ഞ അർപ്പണബോധത്തോടെ നിറവേറ്റുമെന്നും എറണാകുളത്ത് തിളക്കമാർന്ന വിജയം നേടുമെന്നും ഹൈബി ഈഡൻ പറഞ്ഞു. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഹൈബി ഈഡൻ വിജയ പ്രതീക്ഷ പങ്കുവെച്ചത്. 

അപ്രതീക്ഷിതമായാണ് കെ വി തോമസിന് പകരമായി ഹൈബി ഈഡനെ എറണാകുളത്തെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റിന്‍റെ പേരിലാണ് തന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു.

എന്നാൽ  സിറ്റിംഗ് എംപിയായ കെ വി തോമസിന്‍റെ അനുഗ്രഹാശിസ്സുകളോടെയായിരിക്കും തന്‍റെ ഇലക്ഷൻ പ്രചാരണം നടത്തുകയെന്നും തന്‍റെ വിജയത്തിനായി കെ വി തോമസ് മുൻ നിരയിൽ തന്നെയുണ്ടാകുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

കെ വി തോമസ് സമുന്നതായ കോൺഗ്രസ് നേതാവാണ്. എറണാകുളത്തിന്‍റെ വികസനത്തിനായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് കെ വി തോമസ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനാൽ തന്നെ തന്‍റെ വിജയത്തിനായി കെ വി തോമസ് സജീവമായി ഇടപെടുമെന്നും ഹൈബി ഈ‍ഡൻ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?