
ആലപ്പുഴ: ആലപ്പുഴയിൽ ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശൻ. ഷാനിമോൾ ഉസ്മാന് കൊടുത്തത് തോൽക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണെന്നാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി വിശദമാക്കി. സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തി.