പ്രതാപന്‍ സുഹൃത്താണ്; ജയിക്കണമെന്ന് ആഗ്രഹിക്കുന്നു; ആശംസകളുമായി മമ്മൂട്ടി

Published : Mar 20, 2019, 10:53 AM ISTUpdated : Mar 20, 2019, 10:58 AM IST
പ്രതാപന്‍ സുഹൃത്താണ്; ജയിക്കണമെന്ന് ആഗ്രഹിക്കുന്നു; ആശംസകളുമായി മമ്മൂട്ടി

Synopsis

എറണാകുളത്തെ ഇടത് സ്ഥാനാർത്ഥിയ പി രാജീവ് മമ്മൂട്ടിയെ കാണാനെത്തിയതിനു പിന്നാലെയാണ് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനും മമ്മൂട്ടിയുടെ വീട്ടിലെത്തിയത്


കൊച്ചി: മമ്മൂട്ടി ഫാൻസ് അസ്സോസിയേഷൻ ഭാരവാഹിയായിരുന്ന ടി എന്‍ പ്രതാപന്‍  തെരഞ്ഞെടുപ്പിൽ പിന്തുണ തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി.  തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് സൂപ്പർ താരത്തിൻറെ പിന്തുണ അഭ്യർത്ഥിക്കാൻ നേരിട്ടെത്തിയത്.

 

എറണാകുളത്തെ ഇടത് സ്ഥാനാർത്ഥിയ പി രാജീവ് മമ്മൂട്ടിയെ കാണാനെത്തിയതിനു പിന്നാലെയാണ് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനും മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഫാൻസ് അസ്സോസിയേഷൻ ഭാരവാഹി എന്ന നിലയിലും മമ്മൂട്ടിയുടെ ജീവരകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആൾ എന്ന നിലയിലുമുള്ള ബന്ധമാണ് പിന്തുണ തേടിയെത്താൻ കാരണമായത്.  

 

ഡിജിറ്റൽ പ്രചാരണത്തിനു വേണ്ടിയുള്ള പ്രതാപൻറെ ഫെയ്സ് ബുക്ക് പേജു  മമ്മൂട്ടി പ്രകാശനം ചെയ്തു. പ്രതാപന് വിജയാശംസകൾ നേരുകയും ചെയ്തു. മമ്മൂട്ടി ഫാൻസ് അസ്സോസിയേഷനുമായി വർഷങ്ങളുടെ ബന്ധമുള്ളയാളാണ് ടി എൻ  പ്രതാപൻ.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?