എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് കെ സി വേണുഗോപാല്‍

By Web TeamFirst Published May 21, 2019, 12:56 PM IST
Highlights

ഓഹരി വിപണി ഉയർത്താൻ ചില കമ്പനികൾക്കായി. ബിജെപിക്കായി ചെയ്തതാണ് ഈ എക്സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 
 

ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ഓഹരി വിപണി ഉയർത്താൻ ചില കമ്പനികൾക്കായി. ബിജെപിക്കായി ചെയ്തതാണ് ഈ എക്സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

ഇവിഎമ്മില്‍ കര്‍ശനമായ ജാഗ്രത വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഭിഭാഷക സംഘത്തെ എല്ലാ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നടപടിയാണ് സ്വീകരിക്കുന്നത്. കര്‍ണാടക സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടുന്ന ഒറ്റപ്പാർട്ടിയായി ബിജെപി മാറുമെന്നും, സഖ്യ കക്ഷികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാകുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസിന് 2014-ലെ 44 എന്ന സംഖ്യയിൽ നിന്ന് മുന്നേറാനാകുമെന്നും പക്ഷേ, സഖ്യ കക്ഷികളും മഹാസഖ്യവും ചേർന്നാലും എൻഡിഎയെ മറികടക്കാൻ കഴിയില്ലെന്നും ഫലങ്ങള്‍ പറയുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!