
ദില്ലി: കോൺഗ്രസിനെതിരെ വിമര്‍ശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ജമ്മുകശ്മീരിൽ ബിജെപിക്ക് അനായാസ ജയം സമ്മാനിക്കുന്നുവെന്നാണ് വിമർശനം. 4 സീറ്റിൽ കോൺഗ്രസിന് ശക്തമായ മൽസരം കാഴ്ചവയ്ക്കാമായിരുന്നു. പക്ഷേ പ്രധാന നേതാക്കൾ പ്രചാരണത്തിന് എത്തുന്നില്ല. ഈ സീറ്റുകളില്‍ ബിജെപിയാണ് എതിരാളിയെന്നും ഒമർ അബ്ദുള്ള പറഞ്ഞു.