മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ; കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകും

By Web TeamFirst Published Mar 11, 2019, 9:08 AM IST
Highlights

നിലവിൽ തയ്യാറാക്കിയ പട്ടികയിൽ പലയിടത്തും മുതിർന്ന നേതാക്കളുടെ പേര് ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. എന്നാൽ, കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇപ്പോഴും മത്സരിക്കാനില്ലെന്ന നിലപാടിൽത്തന്നെയാണ്

ദില്ലി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക. അടൂർ പ്രകാശിനെയാണ് ആലപ്പുഴയിലേയ്ക്ക് പരിഗണിക്കുന്നത്. മത്സരിക്കാനില്ലെന്ന നിലപാട്  മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ഇന്നാദ്യമായാണ് സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്ക്രീനിംങ് കമ്മിറ്റി യോഗം ചേരുന്നത്. രാവിലെ പത്ത് മണിക്കാണ് യോഗം. നാളെ അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗവും ചേരും. അതിന് ശേഷമാണ് രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരിക. മാർച്ച് 15 ന് ശേഷമായിരിക്കും രാഹുൽ ഗാന്ധിയ്ക്ക് കേന്ദ്ര തെരെഞ്ഞടുപ്പ് സമിതി ചേരാനാവുക. അതിന് മുമ്പ് സ്ക്രീനിംങ് കമ്മിറ്റി പട്ടിക സംബന്ധിച്ച അന്തിമരൂപം ഉണ്ടാക്കും. പട്ടിക സംബന്ധിച്ച തീരുമാനം 15 നോ 16 നോ ആയിരിക്കും വരിക. 

നിലവിൽ തയ്യാറാക്കിയ പട്ടികയിൽ പലയിടത്തും മുതിർന്ന നേതാക്കളുടെ പേര് ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. എന്നാൽ, കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇപ്പോഴും മത്സരിക്കാനില്ലെന്ന നിലപാടിൽത്തന്നെയാണ്. മുതിർന്ന നേതാക്കൾ മത്സരിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന വിഷയം ഇന്നത്തെ സ്ക്രീനിംങ് കമ്മിറ്റി മീറ്റിംങിൽ ചർച്ച ചെയ്യപ്പെടും. 

click me!