മോദി ഭരണത്തിന് കീഴിൽ എല്ലാ ദിവസവും വിഡ്ഢി ദിനം: മനീഷ് തിവാരി

Published : Apr 01, 2019, 02:45 PM ISTUpdated : Apr 01, 2019, 02:46 PM IST
മോദി ഭരണത്തിന് കീഴിൽ എല്ലാ ദിവസവും വിഡ്ഢി ദിനം: മനീഷ് തിവാരി

Synopsis

മോദിയുടെ ഭരണകാലത്ത് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സ്വത്ത് 300 ശതമാനമായാണ് വർധിച്ചതെന്നും മനീഷ് തീവാരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. മോദി ഭരണത്തിന് കീഴിൽ എല്ലാ ദിവസവും വിഡ്ഢി ദിനമാണെന്നായിരുന്നു മനീഷ് തീവാരിയുടെ പ്രതികരണം. 

മോദിയുടെ ഭരണകാലത്ത് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സ്വത്ത് 300 ശതമാനമായാണ് വർധിച്ചത്. ഗുജറാത്ത്‌ സർക്കാരിന്‍റെ തറവില കണക്കാക്കുന്ന രീതി നോക്കിയാൽ അമിത്ഷായുടെ ഗാന്ധിനഗറിലെ ഭൂമിയുടെ വില വളരെ കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും മനീഷ് തീവാരി പറഞ്ഞു. 

ഭൂമിയുടെ മൂല്യമായി വെറും 25 ലക്ഷമാണ് ബിജെപി അധ്യക്ഷൻ സ്വത്ത് വെളിപ്പെടുത്തുന്ന സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നതെന്നും കൈവശം ഉള്ള ഭൂമിയുടെ വില കുറച്ച് കാണിച്ച് അമിത് ഷാ ഗാന്ധിനഗർ മണ്ഡലത്തിൽ മത്സരിക്കാൻ സത്യവാങ്മൂലം നൽകിയിരിക്കുകയാണെന്നും മനീഷ് തീവാരി ആരോപിച്ചു.

തെറ്റായ വിവരം നൽകിയ അമിത് ഷായ്‌ക്കെതിരെ  ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി എടുക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?