പ്രചാരണത്തിനിടയിൽ യു ഡി എഫ് പ്രവർത്തകന് സൂര്യാതപമേറ്റു

Published : Apr 01, 2019, 01:53 PM ISTUpdated : Apr 01, 2019, 02:34 PM IST
പ്രചാരണത്തിനിടയിൽ യു ഡി എഫ് പ്രവർത്തകന് സൂര്യാതപമേറ്റു

Synopsis

പ്രചാരണത്തിനിടെ യു ഡി എഫ് പ്രവർത്തകന് സൂര്യാതപമേറ്റു. ബൂത്ത് കമ്മറ്റി വൈസ് പ്രസിഡന്‍റ് തെക്കേമുറിയിൽ രാജേന്ദ്രനാണ് സൂര്യാതപമേറ്റത്. 

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യു ഡി എഫ് പ്രവർത്തകന് സൂര്യാതപമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വിഴിക്കത്തോട് യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ബൂത്ത് കമ്മറ്റി വൈസ് പ്രസിഡന്‍റ് തെക്കേമുറിയിൽ രാജേന്ദ്രനാണ് ഇടത് കൈതണ്ടയിൽ സൂര്യാതപമേറ്റത്. 

പ്രചാരണത്തിന്‍റെ ഭാഗമായി ഭവന സന്ദർശനം നടത്തുന്നതിനിടയിൽ സൂര്യാതപമേറ്റ് കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രവർത്തകർ ഉടൻ തന്നെ രാജേന്ദ്രനെ കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?