news
കോൺഗ്രസ് നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്നും അവയൊന്നും നാട്യങ്ങളല്ലെന്നും ശുക്ല വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ലഭ്യമാക്കും എന്ന വാഗ്ദാനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടനപത്രിക ബിജെപിയെ പരിഭ്രമിപ്പിക്കുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ല. ബിജെപിയെയും അവരുടെ നേതാക്കളെയും പല രീതിയിലും അസ്വസ്ഥരാക്കുന്ന പ്രകടന പത്രികയാണിതെന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അസാധാരണമെന്ന് ഈ പ്രകടനപത്രികയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെയാണ് ബിജെപി പരിഭ്രമിക്കുന്നത്. രാജീവ് ശുക്ല പറഞ്ഞു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മറ്റി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്നും അവയൊന്നും നാട്യങ്ങളല്ലെന്നും ശുക്ല വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ലഭ്യമാക്കും എന്ന വാഗ്ദാനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുപോലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നതും കോൺഗ്രസിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എല്ലാ വർഷവും രണ്ട് കോടി തൊഴിലവസരങ്ങളായിരുന്നു ബിജെപി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പത്ത് ലക്ഷം തൊഴിൽ പോലും സൃഷ്ടിക്കാൻ അവർക്ക് സാധിച്ചില്ലെന്നും രാജീവ് ശുക്ല വിമർശിച്ചു.