കോൺഗ്രസ് നേതാക്കൾ തവളയെപ്പോലെ: സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്

Published : Apr 08, 2019, 04:12 PM IST
കോൺഗ്രസ് നേതാക്കൾ തവളയെപ്പോലെ: സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്

Synopsis

ഭരണഘനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് എറ്റവും വിഷം ഉള്ളവരിൽ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ ആണ്. ഇന്ത്യയുടെ ആത്മാവിനെ തകർത്ത ഭരണം ആണ് മോദിയുടേത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ രീതിയെന്നും ഇത് കൊണ്ട് ആർക്കും നേട്ടമുണ്ടാകുന്നില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. 

പാറശാല: കോൺഗ്രസ് നേതാക്കൾ തവളയെപ്പോലെയെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. കോൺഗ്രസിലുളള പല നേതാക്കളും ബിജെപിയിലേക്ക് പോകുകയാണ്.  ബിജെപിയുടെ ജനപ്രതിനിധികളിൽ 121 പേർ കോൺഗ്രസിൽ നിന്ന് പോയവരാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു. 

ഭരണഘനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് എറ്റവും വിഷം ഉള്ളവരിൽ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ ആണ്. ഇന്ത്യയുടെ ആത്മാവിനെ തകർത്ത ഭരണം ആണ് മോദിയുടേത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ രീതിയെന്നും ഇത് കൊണ്ട് ആർക്കും നേട്ടമുണ്ടാകുന്നില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. 

ഇടത് പക്ഷം ശക്തമായാലെ കർഷകരുടെ ദുഖം പരിഹരിക്കാൻ ഉള്ള പദ്ധതികൾ നടപ്പിലാകൂ സ്ത്രീകളുടെ ആവശ്യങ്ങളും ആദിവാസി ക്ഷേമവും പരിഗണനയിൽ വരാൻ ഇടത് പക്ഷം ശക്തമാകണമെന്നും എൽഡിഎഫിന്‍റെ വനിതാ കൺവെൻഷനില്‍ പങ്കെടുത്ത് സംസാരിക്കവേ ബൃന്ദാ കാരാട്ട് പറഞ്ഞു. 
"

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?