കോണ്‍ഗ്രസ് വടകരയില്‍ ആര്‍എംപിയെ ഉപകരണമാക്കിയെന്ന് പി ജയരാജന്‍

Published : Mar 22, 2019, 12:52 PM ISTUpdated : Mar 22, 2019, 12:59 PM IST
കോണ്‍ഗ്രസ് വടകരയില്‍ ആര്‍എംപിയെ ഉപകരണമാക്കിയെന്ന് പി ജയരാജന്‍

Synopsis

ആർഎംപി ചെറിയ പാർട്ടി മാത്രമാണെന്നും കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയ്ക്ക് ഉണ്ടെന്നും ജയരാജന്‍  കൊച്ചിയിൽ പറഞ്ഞു

കൊച്ചി: വടകരയിൽ ആർഎംപിയെ കോൺഗ്രസ് ഉപകരണമാക്കി മാറ്റി എന്ന് എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ. ബിജെപി യിലേക്കുള്ള പാലം ആയിട്ടാണ് കോൺഗ്രസ് ആർഎംപിയെ ഉപയോഗപ്പെടുത്തുന്നത്. ആർഎംപി ചെറിയ പാർട്ടി മാത്രമാണെന്നും കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയ്ക്ക് ഉണ്ടെന്നും ജയരാജന്‍  കൊച്ചിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ കേസുകളിൽ ജാമ്യമെടുക്കാൻ എറണാകുളത്തെ കോടതിയിൽ എത്തിയപ്പോഴായിരുന്നു ജയരാജന്‍റെ പ്രതികരണം.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മണ്ഡലത്തിലെ പ്രചാരണം ആരംഭിച്ചത് ടി പി ചന്ദ്രശേഖരന്‍റെ വീട്ടില്‍ നിന്നാണ്. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുരളീധരന്‍ പോരാട്ടം അക്രമത്തിനെതിരെയാണെന്ന് വ്യക്തമാക്കിയിരുന്നു. ആര്‍എംപിയുടെ പിന്തുണ മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

വടകരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ആര്‍എംപി തീരുമാനം. നേരത്തേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്ന ആര്‍എംപി പിന്നീട് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?