
പാലക്കാട്: പാലക്കാട് ഇടതുമുന്നണി സ്ഥാനാർത്ഥി എം ബി രാജേഷിന്‍റെ വാഹന പ്രചാരണജാഥക്കിടെ വടിവാൾ കണ്ടെത്തിയ സംഭവത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്തെത്തി. 'നമ്മുടെ ചിഹ്നം വടിവാൾ' എന്ന് പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ച ഷാഫി നവോത്ഥാനം താഴെ വീണ് ഉടഞ്ഞു എന്നും കൂട്ടിച്ചേര്‍ത്തു.
ഷാഫിയുടെ കുറിപ്പ്
നവോത്ഥാനം താഴെ വീണു .
മറ്റു ബൈക്കുകൾ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവർ നവോത്ഥാന യാത്ര തുടർന്നു .
അടുത്ത സ്വീകരണ യോഗത്തിൽ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവർ നടത്തിക്കാണും .
നമ്മുടെ ചിഹ്നം വടിവാൾ
അതേസമയം വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ്. ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകും. എന്നാൽ ബൈക്കിൽ നിന്ന് വീണത് വടിവാളല്ലെന്നും കാർഷികാവശ്യത്തിനുളള കത്തിയാണെന്നും സിപിഎം വിശദീകരണം. കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തിൽ എൽഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തിൽ നിന്ന് വടിവാൾ തെറിച്ചുവീണത്.