രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍, പ്രിയങ്കയും അനുഗമിച്ചേക്കും; പത്രിക സമര്‍പ്പണം വ്യാഴാഴ്ച

Published : Apr 02, 2019, 06:52 AM ISTUpdated : Apr 02, 2019, 09:43 AM IST
രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍, പ്രിയങ്കയും അനുഗമിച്ചേക്കും; പത്രിക സമര്‍പ്പണം വ്യാഴാഴ്ച

Synopsis

പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമർപ്പണം. സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി

കോഴിക്കോട്: കേരളത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി വയനാട്. നാളെ രാത്രി രാഹുൽ കോഴിക്കോട് എത്തും. മറ്റന്നാൾ രാവിലെ ഹെലികോപ്റ്ററിൽ കൽപറ്റയിലെത്തി പത്രിക നല്‍കും. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമർപ്പണം.

പ്രിയങ്കഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?