രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് എതിരെ പ്രമുഖ കോൺഗ്രസ് നേതാവ് പൃത്ഥ്വിരാജ് ചവാൻ

Published : Apr 01, 2019, 12:01 PM ISTUpdated : Apr 01, 2019, 02:33 PM IST
രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് എതിരെ പ്രമുഖ കോൺഗ്രസ് നേതാവ് പൃത്ഥ്വിരാജ് ചവാൻ

Synopsis

ബിജെപി ദുർബ്ബലമായ കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ദൗർഭാഗ്യകരമാണെന്നാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ നിലപാട്. രാഹുൽ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് ശക്തമായ വിയോജിപ്പുണ്ട്.

മുംബൈ: രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനെതിരെ വിമർശനവുമായി പ്രമുഖ കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃത്ഥ്വിരാജ് ചവാൻ. രാഹുൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പൃത്ഥ്വിരാജ് ചവാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ കോൺഗ്രസിലെ പൃത്ഥ്വിരാജ് ചവാൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ശക്തമായ വിയോജിപ്പുണ്ട്. 

ബിജെപി ദുർബ്ബലമായ കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ നിലപാട്. രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് കോൺഗ്രസും ഇടത് പക്ഷവും ഉടൻ ഇക്കാര്യത്തിൽ ഒരു ധാരണയിലെത്തണമെന്നും പൃത്ഥ്വിരാജ് ചവാൻ ആവശ്യപ്പെടുന്നു. വയനാട്ടിലെ സീറ്റിന് പകരമായി  കോൺഗ്രസിന് വിജയ സാധ്യതയുള്ള ഒരു സീറ്റ്  എൽഡിഎഫിന് നൽകി മത്സരത്തിൽ നിന്ന് കോൺഗ്രസ് പിന്‍മാറണമെന്ന് പൃത്ഥ്വിരാജ് ചവാൻ നിർദ്ദേശിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകണം എന്ന കെപിസിസി നേതൃത്വത്തിന്‍റെ ആവശ്യത്തിനെതിരെ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ പി സി ചാക്കോ വിയോജിപ്പ് അറിയിച്ചിരുന്നു. കേരള നേതാക്കൾ അപക്വമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നായിരുന്നു പി സി ചാക്കോയുടെ വിമർശനം. പി സി ചാക്കോ അടക്കം പല മുതിർന്ന നേതാക്കളും രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ദേശീയ തലത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?