കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പ്രഖ്യാപിച്ചു; രാജ് ബബ്ബർ ഫത്തേപുർ സിക്രിയിൽ

Published : Mar 23, 2019, 08:11 AM ISTUpdated : Mar 23, 2019, 08:15 AM IST
കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പ്രഖ്യാപിച്ചു;  രാജ് ബബ്ബർ ഫത്തേപുർ സിക്രിയിൽ

Synopsis

മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം ഫത്തേപ്പൂർ സിക്രിയിൽ നിന്നാകും രാജ് ബബ്ബർ മത്സരിക്കുക.

ദില്ലി:കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം ഫത്തേപ്പൂർ സിക്രിയിൽ നിന്നാകും രാജ് ബബ്ബർ മത്സരിക്കുക.  കന്യാകുമാരിയിൽ നിന്ന് എച്ച് വസന്ത്കുമാർ ജനവിധി തേടും. കാർത്തി ചിദംബരം സജീവപരിഗണനയിലുള്ള ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാ‍ർത്ഥിയെ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല.

മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി തെലങ്കാനയിലെ ഖമ്മത്ത് നിന്നാകും മത്സരിക്കുക. ജമ്മു കശ്മീരിലെ ഉധംപൂർ മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി കരൺ സിംഗിന്‍റെ മകൻ വിക്രമാദിത്യ സിംഗ് മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഏഴാം ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 54 അംഗ സ്ഥാനാർത്ഥി പട്ടികയും കോൺഗ്രസ് പുറത്തിറക്കി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?